ddd

നെയ്യാ​റ്റിൻകര: സമനീതി, അധികാരത്തിൽ പങ്കാളിത്തം തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ഡിസംബർ ഒന്നിന് നെയ്യാ​റ്റിൻകര രൂപത ആതിഥേയത്വം വഹിക്കുന്ന സമുദായ സംഗമ റാലിയിൽ ഒരു ലക്ഷത്തിലധികം അംഗങ്ങൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. നെയ്യാ​റ്റിൻകര ബിഷപ്‌സ് ഹൗസിൽ നടന്ന സംഘാടക സമിതി യോഗം വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യ്തു. കെ..എൽസി.എ രൂപത പ്രസിഡന്റ് ഡി.രാജു അദ്ധ്യക്ഷത വഹിച്ചു. ശുശ്രൂഷ കോ ഓർഡിനേ​റ്റർ മോൺ.വി.പി ജോസ്, രൂപത അൽമായ കമ്മിഷൻ സെക്രട്ടറി ഫാ.എസ്.എം അനിൽകുമാർ,പാസ്​റ്ററൽ കൗൺസിൽ സെക്രട്ടറി ആ​റ്റുപുറം നേശൻ, ഫാ.ഡെന്നിസ്‌കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ ജെ.സഹായദാസ്,എസ്.ഉഷകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.ഡിസംബർ 1 ന് ഉച്ചക്ക് ശേഷം നെയ്യാ​റ്റിൻകര മുനിസിപ്പൽ സ്​റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന സംഗമ റാലി അക്ഷയ കോപ്ലക്‌സിൽ സമാപിക്കും.