kanam-rajendran

തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോംജോസ് ഒരു ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനം അവർ അങ്ങോട്ട് ആവശ്യപ്പെട്ട് എഴുതിയതാണെന്ന് സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വകാര്യ ചാനലിനോട് പറഞ്ഞു.

ചീഫ് സെക്രട്ടറി ലേഖനമെഴുതിയതിനെ മുഖ്യമന്ത്രിയെ ന്യായീകരിച്ചതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.. ലേഖനം വ്യക്തിപരമല്ല. മാവോയിസ്റ്റ് ഏറ്റുമുട്ടൽ കോടതിയുടെ പരിഗണയിലിരിക്കുന്ന സാഹചര്യത്തിൽ ഇത് കോടതി അലക്ഷ്യമാണ്.ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും കാനം ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചു കൊന്നതിനെ ന്യായീകരിച്ചുള്ള ചീഫ് സെക്രട്ടറി ടോംജോസിന്റെ ലേഖനത്തിനെതിരെ കാനം കഴിഞ്ഞദിവസം ആഞ്ഞടിച്ചിരുന്നു . കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ല. ലേഖനം എഴുതാൻ ചീഫ് സെക്രട്ടറിക്ക് ആരാണ് അനുമതി നൽകിയത്?.. ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതൃത്വത്തിന് മേലെ പ്രവർത്തിക്കുന്ന അവസ്ഥയാണ്. . സർക്കാർ അനുമതിയോടെയാണോ ലേഖനം എഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും കാനം ആവശ്യപ്പെട്ടിരുന്നു.