തിരുവനന്തപുരം: നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ മുംബയ് ഭദ്റാസനാധിപൻ തോമസ് മാർ അലക്‌സന്ത്റയോസ് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ വിശ്വാസികൾ പ്രാർത്ഥനാ ദിനമായി ആചരിച്ചു. സഭയെ സംരക്ഷിക്കാൻ ഭരണകൂടം ഇടപെടണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.
സഭയുടെ വർക്കിംഗ് കമ്മിറ്റി അംഗം മിഖായേൽ റമ്പാൻ, മാനേജിംഗ് കമ്മിറ്റി അംഗം ഫാ. ജോൺ പുന്നാമറ്റം, സാമൂഹ്യ പ്രവർത്തകൻ പായിച്ചറ നവാസ് തുടങ്ങിയവർ സംസാരിച്ചു.