vkp

തിരുവനന്തപുരം: ഭരണഭാഷാ വാരാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തോന്നക്കൽ ആശാൻ സ്മാരകത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. നിയമസഭക്ക് മുന്നിൽ വി.കെ. പ്രശാന്ത് എം.എൽ.എ പഠനയാത്ര ഫ്ലാഗ് ഒഫ് ചെയ്തു. ഭാഷയെയും മഹാകവിയെയും അറിയാനുള്ള യാത്ര വിദ്യാർത്ഥികൾക്ക് മികച്ച അനുഭവമാകുമെന്ന് അദ്ദേഹം പറഞ്ഞു. കവി ഗിരീഷ് പുലിയൂർ ആശാൻ സ്മാരകത്തിൽ കുട്ടികളുമായി സംവദിച്ചു. പി.ആർ.ഡി നടത്തിയ രചനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു.

കട്ടേല മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും രചനാമത്സര വിജയികളുമാണ് യാത്രയിൽ പങ്കെടുത്തത്.