photo

നെടുമങ്ങാട് : കേരള റവന്യുഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം നെടുമങ്ങാട് ഗ്രീൻലാന്റ് ആഡിറ്റോറിയത്തിൽ നടന്നു.ജില്ലാ പ്രസിഡന്റ് വിനോദ് വി.നമ്പൂതിരി പതാക ഉയർത്തി.ജനറൽ കൺവീനർ ആർ.എസ് സജീവ് സ്വാഗതം പറഞ്ഞു.പ്രതിനിധി സമ്മേളനം ഗീതാഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി സുരകുമാർ പ്രവർത്തന റിപ്പോർട്ടും ജയരാജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന -ജില്ലാ നേതാക്കളായ ഹരിശ്ചന്ദ്രൻ നായർ, എസ്.ഷാജി,ആർ.സിന്ധു,എം.എം നജിം,പി.ശ്രീകുമാർ,വി.ശശികല,ജെ.ശിവരാജൻ എന്നിവർ സംസാരിച്ചു.ഉഷാദേവി നന്ദിപ്രമേയം അവതരിപ്പിച്ചു.വി.ഗോപകുമാർ നന്ദി പറഞ്ഞു.ജില്ലാ സെക്രട്ടറിയായി വിനോദ് വി.നമ്പൂതിരിയെയും പ്രസിഡൻറായി ജി.അനിൽകുമാറിനെയും ട്രഷററായി വി.ജി. ജെയ്നെയും തിരഞ്ഞെടുത്തു.