kaanam

തിരുവനന്തപുരം: പരസ്‌പരം പോരാടിയിരുന്ന ട്രേഡ് യൂണിയനുകളെ ഒരുമിപ്പിച്ച് ഒരു പ്ലാറ്റ്‌ഫോമിൽ എത്തിക്കാനും ഭരണകൂട നിഷേധത്തിനെതിരെ പ്രവർത്തിക്കാനുമായി മുൻകൈയെടുത്ത നേതാവായിരുന്നു ഗുരുദാസ്ദാസ് ഗുപ്തയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ ടി.വി സ്മാരകത്തിൽ നടന്ന അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷനായി. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ഒ. ഹബീബ്, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ജെ. ജോസഫ്, എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ജോൺ തോമസ്, സീറ്റ ദാസ്, മാഹീൻ അബുബക്കർ, കവടിയാർ ധർമ്മൻ, സനൽകുമാർ എന്നിവർ സംസാരിച്ചു. എം.ജി. രാഹുൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

caption ടി.വി സ്മാരക ഹാളിൽ നടന്ന ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണം കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു