rajeev

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ സൂക്ഷിച്ച കണ്ടക്ടറുടെ ബാഗും പണവും മോഷ്ടിച്ച പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി രാജീവ് (31) പിടിയിൽ. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. വെള്ളറടയിൽ നിന്നെത്തിയ ബസ് മെഡിക്കൽ കോളേജ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത ശേഷം കണ്ടക്ടറും ഡ്രൈവറും പുറത്തിറങ്ങിയ സമയത്താണ് രാജീവ് കണ്ടക്ടർ സീറ്റിന് അടിയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് ടിക്കറ്റ് റാക്കും പണവും മോഷ്ടിച്ച് കടന്നത്. പിന്നീട് വീണ്ടും ബസ് സ്റ്രാൻഡിലെത്തിയ പ്രതി കൊട്ടിയത്ത് നിന്ന് മെഡിക്കൽ കോളേജിലെത്തിയ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് ടിക്ക​റ്റും 50,000ത്തോളം രൂപയും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.