തിരുവനന്തപുരം: തിരുവനന്തപുരം, ചാക്ക ഗവ.ഐ.ടി.ഐ യിൽ ഫിറ്റർ, ടർണർ, ഇലക്‌ട്രോണിക്‌സ് മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താത്പര്യമുളള ഉദ്യോഗാർത്ഥികൾ 8ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവൺമെന്റ് ഐ.ടി.ഐ പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യത: എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും/എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും/ബന്ധപ്പെട്ട എൻജിനിയറിംഗ് ഡിപ്ലോമ/ഡിഗ്രി.