road

തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിലെ പദ്ധതി നിർവഹണ പുരോഗതി അവലോകനം ചെയ്യുന്നതിന് വി.കെ. പ്രശാന്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥതല യോഗം നടന്നു. വിവിധ വകുപ്പുകളുടെ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി. ഓരോ വകുപ്പുകളുടെയും പ്രവർത്തനം പ്രത്യേകം അവലോകനം ചെയ്യുമെന്നും എം.എൽ.എ അറിയിച്ചു. പട്ടം തോട് ജനപങ്കാളിത്തത്തോടെ ശുചീകരിക്കുന്നതിനും യോഗത്തിൽ നിർദ്ദേശം ഉയർന്നു. പി.ഡബ്ളിയു.ഡി, വാട്ടർ അതോറിട്ടി ജലസേചനം, കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ആരോഗ്യം, ശുചിത്വ മിഷൻ, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.

തകർന്നു കിടക്കുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണം

വാട്ടർ അതോറിട്ടി ജോലികൾ പൂർത്തിയാക്കണം

 2 മാസത്തിനകം പി.ഡബ്ളിയു.ഡി പ്രധാന റോഡുകളുടെ നവീകരണം പൂർത്തിയാക്കണം