തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയന്റെ ചതയദിവസം മെഡിക്കൽ കോളേജ് എസ്.എ.ടിക്കുമുന്നിൽ നടത്തിവരുന്ന സായാഹ്‌‌ന ഭക്ഷണ വിതരണം യൂണിയൻ ഭാരവാഹികളായ ഡി. പ്രേംരാജിന്റെയും ആലുവിള അജിത്തിന്റെയും നേതൃത്വത്തിൽ നടന്നു. യൂണിയൻ കൗൺസിലർ കെ.വി. അനിൽകുമാർ, വിജയൻ കൈലാസ്, സി.എസ്. സിബിരാജ്, ചെമ്പഴന്തി ഗോപൻ എന്നിവർ പങ്കെടുത്തു.