anupama
ANUPAMA

തിരുവനന്തപുരം: വിമുക്തിമിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'നാളത്തെ കേരളം, ലഹരി മുക്ത കേരളം' എന്ന 90 ദിവസത്തെ പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ടി.വി. അനുപമയെ അധിക ചുമതല നൽകി സ്‌പെഷ്യൽ ഓഫീസറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂർ ജില്ലാ ഗവൺമെന്റ് പ്ലീഡർ തസ്തികയിൽ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ബി.പി. ശശീന്ദ്രനെ 14 മുതൽ മൂന്നുവർഷത്തേക്ക് കൂടി പുനർനിയമിക്കും. എസ്.എൽ. ഷൈലജയെ ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡറായി നിലവിലെ ഒഴിവിലേക്ക് നിയമിക്കും. സംസ്ഥാന ജലഗതാഗത വകുപ്പിൽ നിലവിലുള്ള കാർപെന്റർ തസ്തിക റദ്ദ് ചെയ്ത് ഷീറ്റ്‌മെറ്റൽ വർക്കർ തസ്തിക സൃഷ്ടിക്കും.