തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം നീരാഴി ശാഖയുടെ പ്രതിമാസ ചതയദിന പൂജ നടന്നു.ഗുരുദേവ കൃതികളുടെ സമൂഹപ്രാർത്ഥനയും പായസ വിതരണവും നടന്നു.ശാഖാവൈസ് പ്രസിഡന്റ് ബാലചന്ദ്രൻ പൂജാകർമ്മങ്ങൾ നിർവഹിച്ചു.ക്ഷേമ പെൻഷൻ ശാഖാപ്രസിഡന്റ് എൻ.ആനന്ദരാജൻ വിതരണം ചെയ്തു. ശാഖാസെക്രട്ടറി എസ്.എസ്.സതീഷ്, യൂണിയൻ കൗൺസിലർ എസ്.പ്രസന്നൻ,കമ്മിറ്റി അംഗങ്ങളായ ബി.ചന്ദ്രൻ, വി.സതീഷ് കുമാർ,വി.രവീന്ദ്രൻ,കെ.ആർ.മോഹനദാസ്,അഡ്വ.അശോക്,വി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.