തിരുവനന്തപുരം: വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരത്തും പരിസരങ്ങളിലും തുടരുന്ന ആർ.എസ്.എസ് ആക്രമണങ്ങൾക്കെതിരെ 12ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് വി. വിനീത്, സെക്രട്ടറി കെ.പി. പ്രമോഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ ബി.ജെ.പി - ആർ.എസ്.എസ് ജില്ലാ നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്നും ഭാരവാഹികൾ കൂട്ടിചേർത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷിജുഖാൻ, എസ്. കവിത തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.