തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്മാരക യൂണിയൻ കൾചറൽ ഫോറം ഉദ്ഘാടനം നാളെ വൈകിട്ട് 3ന് യോഗം കൗൺസിലർ വിപിൻരാജ് .ഡി നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജിന്റെ അദ്ധ്യക്ഷതയിൽ സമ്മാനകൂപ്പൺ നറുക്കെടുപ്പ് യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, ഡയറക്ടർ ബോർഡംഗങ്ങളായ കടകംപള്ളി സനൽകുമാർ, കരിക്കകം സുരേഷ് കുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ ഡോ.ബാബു വിജയനാഥ്, വി. ഷിബു, സരസ്വതി മോഹൻദാസ്, കെ.വി.അനിൽകുമാർ, കെ.പി.അംബീശൻ, പി.എസ്.പ്രേമചന്ദ്രൻ, പി. വേണുഗോപാൽ എന്നിവർ പങ്കെടുക്കും. കൾചറൽ ഫോറം കൺവീനർ തോപ്പിൽ ദിലീപ് സ്വാഗതവും യൂണിയൻ കൗൺസിലർ കരിക്കകം ജയചന്ദ്രൻ നന്ദിയും പറയും. യൂണിയൻ പരിധിയിലെ മുഴുവൻ ശാഖകളിലെ ഭാരവാഹികളും പ്രവർത്തകരും വൈകിട്ട് 3ന് തന്നെ യൂണിയൻ ഒാഫീസിൽ എത്തിച്ചേരണമെന്ന് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് അഭ്യർത്ഥിച്ചു.