ddd

നെയ്യാ​റ്റിൻകര : സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് ഇന്നലെ നെയ്യാ​റ്റിൻകരയിൽ തുടക്കമായി. വൈകിട്ട് അക്ഷയ കോംപ്ലക്‌സിൽ കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ നിലപാടുകൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി. ജയൻബാബു, പുല്ലുവിള സ്​റ്റാൻലി, സി.കെ. ഹരികൃഷ്ണൻ, കെ.എസ്. സുനിൽകുമാർ, പി. രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി വി. കേശവൻകുട്ടി സ്വാഗതം പറഞ്ഞു. വൈകിട്ട് നാലിന് സി. ജയൻബാബുവിന്റെ നേതൃത്വത്തിലുളള ദീപശിഖാറാലി ചെല്ലപ്പൻപിള്ള, എ. കൃഷ്ണപിള്ള എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിൽ നിന്ന് പ്രയാണം ആരംഭിച്ചു. പി. രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥ വട്ടവിള തങ്കയ്യന്റെ സ്മൃതിമണ്ഡപത്തിൽ കെ. ആൻസലൻ എം.എൽ.എയും നീലകണ്ഠന്റെ നേതൃത്വത്തിലുള്ള പതാക ജാഥ ആർ. പരമേശ്വരൻപിള്ളയുടെ സ്മൃതിമണ്ഡപത്തിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. വിവിധ ജാഥകൾ അക്ഷയ കോംപ്ലക്‌സിൽ സംഗമിക്കും. തുടർന്ന് യോഗവും നടക്കും. ജാഥാ സംഗമത്തിന് മുന്നോടിയായി കവിയരങ്ങുമുണ്ടാകും. നാളെ രാവിലെയാണ് പ്രതിനിധി സമ്മേളനം.