തിരുവനന്തപുരം: ഫാർമസിസ്റ്റുകൾ നേരിടുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹപരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഫാർമസിസ്റ്റസ് അസോസിയേഷൻ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കെ.പി.പി.എ സംസ്ഥാന പ്രസിഡ‌ന്റ് പ്രാക്കുളം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കൻ,​ഇന്ത്യൻ ഫാർ‌മസി കൗൺസിൽ അംഗം കെ.ആർ. ദിനേശ്കുമാർ,​ ഭാരവാഹികളായ പി. പ്രിയംവദ,​ ഗലീലിയോ ജോർജ്,​ ടി. സതീശൻ,​ ജയൻ കോറോത്ത്,​ വി.ജെ. റിയാസ്,​ടി.പി. രാജീവൻ,​ സജിത്കുമാർ ടി.ടി.ആർ. ദിലീപ് കുമാർ,​കെ. ലീന,​ ഷിജി ജേക്കബ് എന്നിവർ സംസാരിച്ചു.