വിയ്യൂർ: രാമവർമപുരം കേരള പൊലീസ് അക്കാഡമിയിലെ എസ്.ഐയെ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയ്യന്തോൾ മാടശ്ശേരി വീട്ടിൽ അനിൽകുമാർ (50) ആണ് പൊലീസ് അക്കാഡമിയിലെ എ ബ്ലോക്കിലെ 31-ാം നമ്പർ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. .1993 ബാച്ചിൽ പെട്ട പൊലീസ് ഉദ്യോഗസ്ഥനാണ്. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പോയിരുന്നു. ഭാര്യ: സരിത. മക്കൾ: അഭിരാമി, അവന്തിക.