തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശി ദമാമിൽ വാഹനാപകടത്തിൽ മരിച്ചു. ഞാറായിൽകോണം സീമന്തപുരം ഇബ്രാഹിം റാഹില ദമ്പതികളുടെ മകൻ നിഷാദ് (30 ) ആണ് മരിച്ച്ത്. കൂജാ പാർക്കിനു സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനത്തിന്റെ സൈഡ് ഗ്‌ളാസ് തട്ടി റോഡിലേക്ക് തെറിച്ചു വീണായിരുന്നു മരണം. ദമാം സീക്കോയിലെ മസായ നട്‌സ് ഷോപ്പിലെ ജീവനക്കാരനായ നിഷാദ് 15 ദിവസം മുൻപാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു വന്നത്. വിവാഹം കഴിഞ്ഞിട്ട് അഞ്ചു മാസമായിട്ടേ ഉള്ളൂ. ഷഹനാസ് ആണ് ഭാര്യ.