തിരുവനന്തപുരം : കരിയം ദേവീക്ഷേത്രത്തിലെ 13-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 10 വരെ നടക്കും. ഇന്നു രാവിലെ ഗണപതിഹോമം, വിഷ്ണുസഹസ്രനാമജപം, ഗ്രന്ഥപൂജ, 7 മുതൽ ശ്രീമദ് ഭാഗവത പാരായണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ലളിതാസഹസ്രനാമ ജപം. 8ന് രാവിലെ 7 മുതൽ ശ്രീമദ് ഭാഗവത പാരായണം, രുക്മിണി സ്വയംവരം. 9ന് രാവിലെ ഗണപതിഹോമം, പ്രധാന ചടങ്ങ് കുചേലസദ്‌ഗതി.10ന് രാവിലെ സ്വർഗാരോഹണം, വൈകിട്ട് 3ന് അവഭ്യഥസ്നാന ഘോഷയാത്ര, സായാഹ്നഭക്ഷണം.