തിരുവനന്തപുരം: യൂണിവേഴ്‌സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും സംയുക്തമായി 'ഹൃദയത്തിൽ ലാലേട്ടൻ മാംഗല്യം 2019' എന്ന പേരിൽ സമൂഹ വിവാഹം നടത്തുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.15 നും 12.45 നും ഇടയിലുള്ള മുഹൂർത്തത്തിൽ വട്ടിയൂർക്കാവ് മാസ് ആഡിറ്റോറിയത്തിലാണ് മൂന്ന് പെൺകുട്ടികളുടെ വിവാഹം നടക്കുക.