കിളിമാനൂർ:തേക്കിൻകാട് റസി‍ഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബസം​ഗമവും ഞായറാ ഴ്ച നടക്കും. ഞായറാഴ്ച വൈകിട്ട് 3ന് നടക്കുന്ന പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസി‍ഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിക്കും.ബി.സത്യൻ എം.എൽ.എ മുഖ്യാതിഥിയാകും.രാവിലെ 9 മുതൽ ചിത്രകലാ അദ്ധ്യാപകൻ ​ജി.ആർ.ഗോപകുമാറും ശിഷ്യരും വരച്ച ചിത്രങ്ങളുടെ പ്രകാശനവും കുട്ടുകളുടെ വിവിധ കലാമത്സരങ്ങളും നടക്കും.