കല്ലമ്പലം: കെ.എസ്.കെ.ടി.യു മടവൂർ വില്ലേജ് സമ്മേളനം മടവൂർ ഇ.എം.എസ് ഭവനിൽ കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ബി. എസ് ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. ബിനു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.കവി മടവൂർ സുരേന്ദ്രൻ മടവൂർ വിക്രമൻനായരെ കുറിച്ചെഴുതിയ കവിത സമ്മേളനത്തിൽ ചൊല്ലി. യൂണിയൻ ഏരിയാ സെക്രട്ടറി ടി.എൻ.വിജയൻ,പ്രസിഡന്റ് എൻ.രവീന്ദ്രൻ ഉണ്ണിത്താൻ,ജി.വിക്രമ‍ൻ തുടങ്ങിയവർ സംസാരിച്ചു.എച്ച്.നാസർ സ്വാഗതം പറഞ്ഞു.ഭാരവാഹികൾ: ബി.എസ്. ഹർഷകുമാർ (പ്രസിഡന്റ്), ബാലചന്ദ്രൻ, കുസുമം (വൈസ് പ്രസിഡന്റുമാർ), അഡ്വ. ബിനു (സെക്രട്ടറി), മോഹൻലാൽ, ദീപ (ജോയിന്റ് സെക്രട്ടറിമാർ).