remesh-chennithala-ulghad

കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ 12 ദിവസം നീണ്ടുനിൽക്കുന്ന നബിദിനാചരണ പരിപാടികളുടെ ഭാഗമായുള്ള നബിദിന പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. കെ.ടി.സി.ടി ചെയർമാൻ പി.ജെ നഹാസ് അദ്ധ്യക്ഷനായി. കടുവാപ്പള്ളി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്നും ട്രസ്റ്റിന്റെ മതേതര മൂല്യങ്ങൾ അഭിനന്ദനീയമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. കെ.ടി.സി.ടി അവാർഡ് 2019 കരസ്ഥമാക്കിയ ഡോ. ജോർജ് ഓണക്കൂറിനെ പ്രതിപക്ഷ നേതാവ് പുരസ്‌കാരം നൽകി ആദരിച്ചു. മാദ്ധ്യമപ്രവർത്തകനായ എം. റഫീക്ക്, എം.ഫിൽ ഉന്നതവിജയം നേടിയ ഷാജിൻ സലാഹുദ്ദീൻ എന്നിവർക്കും കെ.ടി.സി.ടി പുരസ്കാരങ്ങൾ നൽകി. ഉന്നതവിജയികളായ വിദ്യാർത്ഥികൾക്കും, കെ.ടി.സി.ടി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കും ചടങ്ങിൽ അവാർഡുകൾ നൽകി. അഡ്വ. ബി. സത്യൻ എം.എൽ.എ, വർക്കല കഹാർ, ജ്യോതികുമാർ, തോട്ടയ്ക്കാട് ശശി, പ്രൊഫ. തോന്നയ്ക്കൽ ജമൽ, നബീൽ നൗഷാദ്, അഡ്വ. ഇ. റിഹാസ്, ജില്ലാ പഞ്ചായത്തംഗം എസ്. ഷാജഹാൻ, എസ്. സുരേഷ് കുമാർ, ബി.പി. മുരളി, കടുവയിൽ ഇമാം സദഖത്തുള്ള മൗലവി, ഇ. ഫസിലുദ്ദീൻ, എ.എം.എ റഹീം, എ. ഫസിലുദ്ദീൻ, എ. നഹാസ്, എം.എസ്. ഷെഫീർ, എം. ഷെഫീഖ്, എസ്. സഞ്ജീവ്, എം.എസ്. ബിജോയ്‌, കടുവയിൽ ഷാജഹാൻ മൗലവി, ഇർഷാദ് ബാഖവി, സജീർ ഖാൻ, എൻ. ഷിജു, എസ്. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.