കിളിമാനൂർ:ചൂട്ടയിൽ പരമേശ്വരവിലാസം എൻ.എസ്.എസ് കരയോഗം നവതി ആഘോഷം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ബി.ശശിധരൻ നായർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ജി.പ്രസന്ന കുമാർ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ജി.ഹരിദാസൻ നായർ മുൻ ഭാരവാഹികളെ ആദരിച്ചു.ജി.അശോക് കുമാർ,ജി.എസ്.ബാബു ദാസ്, ആർ.സുരേഷ്,എം.വാഞ്ചു,വി.സുരേഷ് കുമാർ,കെ.ജഗദീശ് ചന്ദ്രൻ ഉണ്ണിത്താൻ,വി.ടി.സുഷമാ ദേവി, ആർ.രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.