വെഞ്ഞാറമൂട്: ആട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരായ കൺസ്യൂമർഫെഡ് ജീവനക്കാർക്ക് പരിക്ക്. വെഞ്ഞാറമൂട് ഷോറൂമിലെ ജീവനക്കാരായ കിളിമാനൂർ ഇരട്ടച്ചിറ ചരുവിള വീട്ടിൽ ലിസി (50), ആലന്തറ നീർച്ചാലിൽ വീട്ടിൽ ജയശ്രീ (46) എന്നിവർക്കാണ് പരിക്കേറ്റത്. സംസ്ഥാനപാതയിൽ പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച വൈകിട്ട് 6നായിരുന്നു അപകടം. പിരപ്പൻകോട്ട് നിന്നും വെഞ്ഞാറമൂട്ടിലേക്ക് വരികയായിരുന്ന ഇവരുടെ സ്‌കൂട്ടറിൽ എതിർദിശയിൽ നിന്നുള്ള ആട്ടോ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് മേൽനടപടി സ്വീകരിച്ചു.