കുഴിത്തുറ: ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച രണ്ടുടൺ റേഷനരി റവന്യൂ സ്‌പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ പുലർച്ചെ കോട്ടാർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മധുര - തിരുവനന്തപുരം പാസഞ്ചറിലും മറ്റൊരു എക്‌സ്‌പ്രസ് ട്രെയിനിലും നടത്തിയ പരിശോധനയിലാണ് സീറ്റിനടിയിലും ടോയ്‌ലെറ്റിലുമായി ചാക്കിൽ ഒളിപ്പിച്ചിരുന്ന അരി പിടികൂടിയത്. സ്‌പെഷ്യൽ സ്‌ക്വാഡ് തഹസിൽദാർ സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അരി കോണത്തുള്ള സർക്കാർ ഗോഡൗണിലെത്തിച്ചു. റവന്യു വിഭാഗം അന്വേഷണം ആരംഭിച്ചു.