കല്ലമ്പലം: കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്തുന്നതിനുവേണ്ടി മഹിളാ കിസാൻ സശാക്തീകരൺ പരിയോജന - കോംപ്റ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബയോ ആർമി പരിശീലനത്തിന് തൃശൂർ കിലയിൽ പങ്കെടുക്കാൻ പുറപ്പെട്ട വനിതകൾക്ക് യാത്രഅയപ്പ് നൽകി. വർക്കല ബ്ലോക്കിലുൾപ്പെട്ട മണമ്പൂർ, വെട്ടൂർ, ഒറ്റൂർ, ചെറുന്നിയൂർ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത 40 വനിതകളാണ് കിലയിൽ പങ്കെടുക്കുന്നത്. യാത്രഅയപ്പ് ചടങ്ങിൽ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ്, മണമ്പൂർ ക്ഷേമ കാര്യാസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാവിള വിജയൻ, ബ്ലോക്ക് മെമ്പർ വനിത, സന്തോഷ്, ഷാജി എന്നിവർ പങ്കെടുത്തു.