ബാലരാമപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു )​ നേമം ബ്ലോക്കിന്റെ മാതൃഭാഷാദിനാചരണവും സാംസ്കാരികവേദിയുടെ പ്രവർത്തനവും ഡോ.ഉഷാ സതീഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു.സാംസ്കാരികവേദി കൺവീനർ മുക്കോല രത്നാകരൻ,​പ്രൊഫ.ബാലചന്ദ്രൻ നായർ,​സുലേഖാ ബീഗം,​ജില്ലാകമ്മിറ്റിയംഗം ഡി.രവികുമാർ,​പി.വാമദേവൻ,​വനിതാകമ്മിറ്റി കൺവീനർ പി.എം.മെഹർ,​ബ്ലോക്ക് സെക്രട്ടറി എസ്.പ്രസന്നകുമാർ,​സാംസ്കാരിക വേദി ജോയിന്റ് കൺവീനർ എം.മോഹൻകുമാർ.സി.കെ ബാബു,​മരിയ സെൽവം,​പി.എസ്.ഗീതകുമാരി എന്നിവർ സംസാരിച്ചു.