തിരുവനന്തപുരം:പാറശാല രൂപത മലങ്കര കാത്തലിക് അസോസിയേഷൻ,സഭാതലസമിതി,കാരിത്താസ് ഇന്ത്യ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9ന് സന്നദ്ധപ്രവർത്തനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.വെണ്ണിയൂർ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കുന്ന സെമിനാർ വികാരി ജനറാൾ മോൺ.സെലിൻ ജോസ് കോണത്തുവിള ഉദ്ഘാടനം ചെയ്യും.ഫാ.ഷിന്റോ,ഡി.ജോയ്‌ക്കുട്ടി എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകും.ഫാ.ഹോർമ്മീസ് പുത്തൻവീട്ടിൽ,ഫാ.ജോൺ അരീക്കൽ,ചെറിയാൻ ചെന്നീർക്കര, ഫാ.സാമുവൽ പുത്തൻപുരയിൽ,ഫാ.തോമസ് കോയ്പ്പുറത്ത്,ധർമ്മരാജ് പിൻകുളം,സബീഷ് പീ​റ്റർ തുടങ്ങിയവർ സംസാരിക്കും.വിവിധ ഇടവകകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ പങ്കെടുക്കും.