തിരുവനന്തപുരം: സന്നദ്ധ കലാ-സാംസ്കാരിക സംഘടനയായ ഓർച്ചഡ് ഇന്ത്യ ചിൽഡ്രൻസ് തിയേറ്റർ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ ഓർച്ചഡ് ഇന്ത്യ അവാർഡ് വിതരണം ഇന്ന് വൈ.എം.സി.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെക്കൻ മേഖല അവാർഡുകളും മികച്ച സ്കൂളുകൾക്കുള്ള പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള പുരസ്‌കാരവും കവി പ്രഭാവർമ വിതരണം ചെയ്യും. ചരിത്രം, സംഗീതം, നൃത്തം, നാടൻ കലകൾ, കഥാരചന, കവിത, ചിത്രരചന തുടങ്ങിയ രംഗങ്ങളിൽ മികവു പുലർത്തിയ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള 67 വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുന്നത്. പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള പുരസ്‌കാരത്തിന് 10 സ്‌കൂളുകൾ അർഹരായി. ഏഴ് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. വാർത്താ സമ്മേളനത്തിൽ ഓർച്ചഡ് ഇന്ത്യ ചിൽഡ്രൻസ് തിയേറ്റർ ഭാരവാഹികളായ മണിരാജ് കുറിയേരി, കെ.ജി. വല്ലഭൻ, കെ. ഉത്തമൻ എന്നിവർ പങ്കെടുത്തു.