നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തെ വരവേൽക്കുന്നതിന് വർണാഭമായ ഒരുക്കങ്ങളുമായി നെയ്യാറ്റിൻകരയിലെ ട്രാൻസ്‌പോർട്ട് തൊഴിലാളികൾ. നെയ്യാറ്റിൻകര ഡിപ്പോയും പരിസരവും ചെങ്കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. അഴീക്കോടൻ രാഘവന്റെ പേരിൽ ഡിപ്പോയുടെ പ്രവേശന കവാടത്തിൽ ചത്വരം പണിതുയർത്തി. സമ്മേളന പ്രചരാണാർത്ഥം നിർമ്മിച്ച ചത്വരം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് സി. ജയൻബാബുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. അവണാകുഴി സദാശിവന്റെയും കൊല്ലയിൽ കൃഷ്ണന്റെയും സ്മരണാർത്ഥം ഡിപ്പോയുടെ പ്രധാന മന്ദിരത്തോടു ചേർന്നാണ് സ്വാഗതസംഘം ഓഫീസ് നിർമ്മിച്ചത് കെ.എസ്.ആർ.ടി.ഇ യൂണിറ്റ് ഭാരവാഹികളുമായ ജി. ജിജോ, സുദർശന കുമാർ, എസ്. ബിജു. എൽ. ബൈജു ,കെ. സനൽ എന്നിവർ ചേർന്നാണ്. കെ.എസ്.ആർ.ടി. ഇ.എ നേതാക്കളായ എസ്. സുശീലൻ, എൻ.കെ. രഞ്ജിത്ത്, എൻ.എസ്. വിനോദ്, എം. ഗോപകുമാർ, എസ്.എൽ. പ്രശാന്ത്, എസ്.ആർ. ഗിരീഷ്, ആർ. രഘു എന്നിവർ പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഓഫീസിന്റെ ഉദ്ഘാടനം കെ.എസ്.ആർ.ടി.ഇ.എ ജനറൽ സെക്രട്ടറി സ: സി.കെ. ഹരികൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ വി. കേശവൻകുട്ടി, പി.കെ. രാജ്മോഹൻ, കെ. മോഹനൻ, ജിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.