ആറ്റിങ്ങൽ:വിളയിൽ റസിഡൻസ് അസോസിയേഷനും ആറ്റിങ്ങൽ ഡ്രീംപാർക്ക് മോണ്ടിസോറി സ്കൂളും വർക്കല ഡോ. അനൂപ്സ് ഇൻസൈറ്റ് കണ്ണാശുപത്രിയും സംയുക്തമായി ഇന്ന് രാവിലെ 9 .30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ ആറ്റിങ്ങൽ ഡ്രീംപാർക്ക് മോണ്ടിസോറി സ്കൂളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടക്കും.ആറ്റിങ്ങൽ സി.ഐ വി.വി.ദിപിൻ ഉദ്ഘാടനം ചെയ്യും. ഉണ്ണി ആറ്റിങ്ങൽ അദ്ധ്യക്ഷത വഹിക്കും.സജികുമാർ,​ഡോ.ശ്രീകുമാർ,ബിന്ദൂ സജികുമാർ,​ ആർ.മണികണ്ഠൻ പിള്ള,​എസ്.ശ്രീകണ്ഠൻ നായർ എന്നിവർ സംസാരിക്കും.