വർക്കല: ആയുർവേദ മേഖലയുടെ വികസനം ലക്ഷ്യമാക്കി അയിരൂർ കായൽപുറത്ത് ഗ്ലോബൽ ആയുർവേദ വില്ലേജ് സ്ഥാപിക്കുന്നതിനായി 30.93 ഏക്കർ സ്ഥലം കിൻഫ്ര ഏറ്റെടുത്തതായും പദ്ധതിയുടെ ആരംഭത്തിനായി അഡ്വ. വി.ജോയി എം.എൽ.എയെ ചെയർമാനാക്കി കമ്മിറ്റി രൂപീകരിക്കുന്നതിനും മന്ത്റിതലത്തിൽ ചേർന്ന യോഗം തീരുമാനിച്ചതായി നിയമസഭയിൽ വി.ജോയി എം.എൽ.എയുടെ സബ്മിഷന് മറുപടി ലഭിച്ചതായി എം.എൽ.എ അറിയിച്ചു.