തിരുവനന്തപുരം: എൻജിനിയേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റിയുടെ (ഇ.എഫ്.കെ.ഡബ്ലു.എ) 3ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ജൽ ജീവൻ മിഷൻ വെല്ലുവിളികളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സെമിനാർ ഇന്ന് രാവിലെ 10ന് നടക്കും. നന്ദാവനം കൃഷ്ണപിള്ള സ്മാരക ഹാളിൽ മന്ത്റി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എം.പി അദ്ധ്യക്ഷനാകും. വാട്ടർ അതോറിറ്റി എം.ഡി ഡോ.എ.കൗശിഗൻ മുഖ്യാതിഥിയാകും.