വർക്കല:മുൻ മുഖ്യമന്ത്റിയും എസ്.എൻ.കോളേജുകളുടെ സ്ഥാപകനുമായ ആർ.ശങ്കറിന്റെ 47-ാമത് ചരമവാർഷികദിനം ആചരിച്ചു.ശിവഗിരി എസ്.എൻ കോളേജിൽ നടന്ന അനുസ്മരണ സമ്മേളനം ഡോ. ബി.ഭുവനേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പ്രൊഫ.എ.ജോളി അദ്ധ്യക്ഷത വഹിച്ചു.മലയാള വിഭാഗം മേധാവി പ്രൊഫ. ടി.സനൽകുമാർ,എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജി.എസ്.ആർ.എം,ഐ ക്യു എ സി കോ-ഓർഡിനേറ്റർ ഡോ.ജി.എസ്.ബബിത,ജി.ശിവകുമാർ,എസ്.അനിൽകുമാർ,ടി.അജയൻ,കോളേജ് യൂണിയൻ ചെയർമാൻ ദേവാനന്ദ് എന്നിവർ സംസാരിച്ചു.രേഷ്മ.ആർ സ്വാഗതവും ഡോ.ഹിമ നന്ദിയും പറഞ്ഞു.