നെയ്യാറ്റിൻകര: പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഊരൂട്ടുകാല മണലൂർ കല്ലറത്തല വീട്ടിൽ സതീഷ്ബാബു-സ്മിത ദമ്പതികളുടെ മകൾ മീനുവിനെയാണ് (16) ഇന്നലെ രാവിലെ 11 ന് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.ഒരു സഹോദരനുണ്ട്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.