കല്ലമ്പലം: കാർഷികമേഖലയിൽ നിന്നു അകന്നുപോയ മരമടി മഹോത്സവം ഒരു കാലഘട്ടത്തിനു ശേഷം ഒറ്റൂരിൽ തിരികെ വരുന്നു. കർഷകരുടെ ഉത്സവമായ മരമടി മഹോത്സവം തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി ഒറ്റൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 9 ന് ശ്രീനാരായണപുരം ഏലായിൽ നടക്കുന്ന മരമടി മഹോത്സവം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം ബി.സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയെ തിരിച്ചുപിടിക്കാനും യുവതലമുറയെ കൃഷിയിലേക്ക് അടുപ്പിക്കാനും ലക്ഷ്യമിട്ട് നടക്കുന്ന പരിപാടിക്കൊപ്പം കർഷക കൂട്ടായ്മയും നടക്കും. പഞ്ചായത്തിനെ കൂടാതെ ഒറ്റൂർ സർവീസ് സഹകരണബാങ്ക്, കൃഷിഭവൻ, വിവിധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്.