ambulan

കാട്ടാക്കട:108 ആംബുലൻസ് വൈകുന്നതിൽ പ്രതിഷേധിച്ച് കാട്ടാക്കട ആമച്ചലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് ജീവനക്കാരെ തടഞ്ഞുവച്ചു. ഇക്കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പോകാൻ തുടങ്ങിയ ജീവനക്കാരെ കാട്ടാക്കട യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. രാത്രി പത്ത് മണിയോടെ ആംബുലൻസ് 24 മണിക്കൂർ ഓടിക്കാൻ തീരുമാനമായി കാട്ടാക്കട പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. പ്രതിഷേധ സമരത്തിന് യൂത്ത് കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എസ്.ടി.അനീഷ് ആമച്ചൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പുരുഷോത്തമൻ നായർ,' ഒ.ബി.സി സെൽ സംസ്ഥാന സെക്രട്ടറി ഷാജിദാസ്, കൊറ്റംപള്ളി സനൽ ഡാനിയേൽ, ബേബി വിഷ്ണു, ജോൺ കുരുതംകോട്, ലിഞ്ചു, ഷാഫി തുടങ്ങിയവർ പങ്കെടുത്തു.