നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്തിൽ കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി തുടങ്ങി.സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സ്കൂൾ പൗൾട്രി ക്ലബുകൾ വഴി 5 കോഴിക്കുഞ്ഞും അതിനുള്ള തീറ്റയും മരുന്നും ഓരോ വിദ്യാർത്ഥിക്കും ലഭ്യമാക്കുന്നതാണ് പദ്ധതി.വേങ്കവിള രാമപുരം യു.പി.എസി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്‌ഘാടനം നിർവഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിജയരാജ്,അക്ബർ ഷാൻ,മെമ്പർമാരായ ഷഹീദ്,സിന്ധു,വേങ്കവിള സജി,ഹെഡ്മാസ്റ്റർ ജയചന്ദ്രൻ,അൻസർ പനയമുട്ടം എന്നിവർ സംസാരിച്ചു.വെറ്റിനറി സർജൻ ഡോ.രഞ്ജിത് പദ്ധതി വിശദീകരിച്ചു.