വർക്കല:കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി അയിരൂർ എം.ജി.എം മോഡൽ സ്‌കൂളിലെ വിദ്യാർത്ഥികൾ പനയറ പാടശേഖരത്തിൽ കൊയ്‌ത്തുത്സവം നടത്തി.വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സി.പ്രസന്നകുമാർ ഉദ്ഘാടനം ചെയ്‌തു.ഡോ.പി.കെ.സുകുമാരൻ,അഡ്വ.ബി. ഷാലി,ജെ.രാജു,ആർ.സാജൻ, അനിത തുടങ്ങിയവർ പങ്കെടുത്തു.