തിരുവനന്തപുരം: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന വർണോത്സവത്തിന്റെ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവഹിച്ചു. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി ദീപക് ചടങ്ങിൽ അദ്ധ്യക്ഷനായി. ട്രഷറർ ജി. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി.എസ്. ഭാരതി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.കെ. പശുപതി, ആർ. രാജു എന്നിവർ പങ്കെടുത്തു. തൈക്കാട് ശിശുക്ഷേമസമിതി അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ അഫീൽ ജോൺസൺ, സുജിത്ത് വിൽസൺ, തേജസ്വിനി ബാല എന്നീ മൂന്നു നഗറുകളിലായി 10 വരെയാണ് വർണോത്സവം നടക്കുക. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പതിനെട്ടോളം ഇനങ്ങളിലാണ് മത്സരം.