malayinkil

മലയിൻകീഴ്:വിളപ്പിൽ സഹകരണ ബാങ്ക് നടപ്പാക്കുന്ന വീടിനൊരു ഔഷധ തണൽ പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ്.എം.എൽ.എ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് ചെറുകോട് മുരുകന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് വൈസ് പ്രസിഡന്റ് ബി.സതീഷ്കുമാർ സ്വാഗതം പറഞ്ഞു.വിളപ്പിൽഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ,ബാങ്ക് സെക്രട്ടറി റിച്ചാർഡ്സൺ,ബാങ്ക് ഭരണ സമിതി അംഗങ്ങളായ അജിജോർജ്ജ്,അനിരാജൻ,ജി.ഭുവനനേന്ദ്രൻ,ടി.എൻ.ദിപേഷ്,വൈ.വി.പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു.വിളപ്പിൽ,വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കറിവേപ്പില,ആര്യവേപ്പ്,ചിറ്റമൃത്,മുരിങ്ങ എന്നിവയുടെ 7000 തൈകൾ സൗജ്യമായി ബാങ്ക് ശാഖകളിൽ നിന്ന് വിതരണം ചെയ്യും.