കോവളം: ആർ. ശങ്കറിന്റെ 47ാം ചരമവാർഷികത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരായണാകോളേജ് സ്ഥാപകദിനാചരണത്തിന്റെയും ആർ. ശങ്കർ മെമ്മോറിയൽ സ്‌പെക്ട്രം സെമിനാറിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജിതാ എസ്.ആർ അദ്ധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്‌സിറ്റി കോളേജ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ മുൻ ഡയറക്ടർ ഡോ. എം. ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. കേരള യൂണിവേഴ്‌സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് മുൻ പ്രോവൈസ് ചാൻസിലർ ഡോ. കെ. പത്മകുമാർ സ്‌പെക്ട്രം സെമിനാർ പരമ്പരയുടെ ആവശ്യകതയെ കുറിച്ച് പ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് മെമ്പർ ഡി. പ്രേംരാജ്, ആർ.ഡി.സി ട്രഷറർ ഉപേന്ദ്രൻ കോൺട്രാക്ടർ, ഐ.ക്യു. എ.സി. കോഓർഡിനേറ്റർ ഡോ. എ.എസ്. രാഖി, പി.ടി.എ സെക്രട്ടറി ഡോ. ആർ ബിജു, ഡോ. വൈശാഖ് എ.എസ്, സ്‌പെക്ട്രം കൺവീനർ രമ്യ സി.ആർ എന്നിവർ സംസാരിച്ചു.