തിരുവനന്തപുരം: കേരള അഗ്രികൾചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാസമ്മേളനം ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ശ്യാംരാജിന്റെ അദ്ധ്യക്ഷതയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.പി. ഗോപകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ടി. വേണു, കെ.എ.ടി.എസ്.എ സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി എൻ. സിന്ധു എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ഹരീന്ദ്രനാഥ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി അജയ കുമാർ .എസ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് എം. പിള്ള നന്ദി പറഞ്ഞു. ഭാരവാഹികളായി ജി. ശ്യാംരാജ് (പ്രസിഡന്റ്), അജയകുമാർ .എസ് (സെക്രട്ടറി), മുഹമ്മദ് ഷാഫി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.