തിരുവനന്തപുരം:ഇരയിമ്മൻ തമ്പിയുടെ 238ാം ജന്മദിനം കരമന ഗേൾസ് ഹൈസ്കൂളും ഇരയിമ്മൻ തമ്പി സ്‌മാരക സമിതിയും സംയുക്തമായി ആഘോഷിച്ചു.പൈതൃക പഠനകേന്ദ്രം മുൻ ഡയറക്ടർ ജനറൽ ഡോ.ടി.പി.ശങ്കരൻ കുട്ടി നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.ഇരയിമ്മൻ തമ്പിയുടെ കുടുംബാംഗങ്ങളായ ശാന്തി ശിവറാം,ശശികലാദേവി തങ്കച്ചി, ഹെഡ്മിസ്ട്രസ് മിനി.വി.പി,കരമന ബി.രാജലക്ഷ്മി അമ്മ,പദ്മകുമാർ തുടങ്ങിയവർ സംസാരിച്ചു.