തിരുവനന്തപുരം: നാലു ദിവസമായി കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്നുവരുന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് 4.30ന് വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷയാകും. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. സുദർശനൻ ആശംസ അർപ്പിക്കും. കലോത്സവത്തിൽ ഓരോ വിഭാഗത്തിലും ഓവറാൾ ചാമ്പ്യൻഷിപ്പ് നേടുന്ന സ്‌കൂളുകൾക്കുള്ള ട്രോഫികൾ എം.എൽ.എ വിതരണം ചെയ്യും. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും മുഖ്യാതിഥികൾ വിതരണം ചെയ്യും.
ഹൈസ്‌കൂൾ വിഭാഗത്തിൽ കാർമ്മൽ മുന്നിൽ,
ഹയർസെക്കൻഡറിയിൽ കോട്ടൺഹിൽ
തിരുവനന്തപുരം: സൗത്ത് കലോത്സവത്തിന്റെ മൂന്നാം ദിവസം സമാപിക്കുമ്പോൾ ജനറൽ വിഭാഗത്തിലെ എൽ.പി. വിഭാഗത്തിൽ പാലപ്പൂര് ഹോളി ക്രോസ് എൽ.പി സ്‌കൂളും, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ വഴുതക്കാട് കാർമ്മൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും, ഹയർസെക്കൻഡറി വിഭാഗത്തിൽ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളും പോയിന്റ് നിലയിൽ മുന്നിലെത്തി. സംസ്‌കൃതോത്സവത്തിൽ യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ കരമന ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളാണ് മുന്നിൽ. അറബിക് കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ അമ്പലത്തറ ഗവ. യു.പി സ്‌കൂളും, യു.പി വിഭാഗത്തിൽ ബീമാപള്ളി ഗവ. യു.പി സ്‌കൂളും, ഹൈസ്‌കൂൾ വിഭാഗത്തിൽ മണക്കാട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളും മുന്നിൽ നിൽക്കുന്നു.