high-court-

തിരുവനന്തപുരം: അഞ്ച് വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന കേസുകൾ തീർക്കാൻ ജില്ലയിലെ കോടതികളിൽ പുതിയ സമയ ക്രമീകരണം.കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യം പരിഗണിച്ചാണ് പുതിയ ക്രമീകരണങ്ങൾ. കേസുകൾ കെട്ടിക്കിടക്കുന്ന കോടതികൾ ഇനി മുതൽ രാവിലെ പത്ത് മുതൽ പ്രവർത്തനം ആരംഭിക്കും. ഹെെക്കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണിത്. കോടതി പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ഒരു മണിക്കൂർ കെട്ടിക്കിടക്കുന്ന കേസുകൾ തീർക്കാനാകും മുൻഗണന നൽകുക. ജില്ലാ കോടതിയിലാണ് ഈ ക്രമീകരണം ആദ്യം പരീക്ഷിച്ചത്. കേസുകൾ പരമാവധി വേഗത്തിൽ തീർക്കാൻ കഴിഞ്ഞതിനെ തുടർന്ന് ജില്ലാ ജഡ്ജി കെ.ബാബു ഇക്കാര്യം മറ്ര് ന്യായാധിപൻമാരുമായി ചർച്ച നടത്തി. അഭിഭാഷകരും ന്യായാധിപൻമാരും പിന്തുണ അറിയിച്ചതോടെ കാര്യങ്ങൾ വേഗത്തിൽ നീങ്ങുകയായിരുന്നു. ജില്ലയിലെ എല്ലാ കോടതികളിലും ഇനിമുതൽ പുതിയ സമയക്രമം നിവലിൽവരും.