പാറശാല: പാറശാല മുറിയത്തോട്ടം വാർഡിൽ നീരണിക്കൽ വിളാകത്തെ (കുഞ്ചുവീട്ട് വിളാകം) നാട്ടുകാർ പുതിയ ഗുരുമന്ദിരം സ്ഥാപിച്ചു. എസ്.എൻ.ഡി.പി യോഗം പാറശാല ശാഖയിലെ അംഗങ്ങൾക്ക് നിത്യവും ഗുരുദേവനെ തൊഴുത് വണങ്ങുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മന്ദിര നിർമ്മാണം. പ്രദേശത്തെ 20 കുടുംബങ്ങൾ സംഘടിച്ച് കണ്ടെത്തിയ സ്ഥലത്താണ് ഗുരുമന്ദിരം സ്ഥാപിച്ചത്. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ തുടർന്ന് 20 കുടുംബങ്ങളിൽ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ചാണ് മന്ദിരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. തുടർന്ന് അരുവിപ്പുറത്തെത്തി വിവരം അറിയിച്ചതനുസരിച്ച് പ്രതിഷ്ഠാകർമ്മങ്ങൾക്കായി തട്ടിട്ടമ്പലം കെ. കൃഷ്‌ണൻകുട്ടി ശാന്തിയെ നിർദേശിക്കുകയായിരുന്നു. നിത്യപൂജകൾക്ക് പുറമെ ഗുരുദേവ ആചാരങ്ങളുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും ഇവിടെ തുടരുന്നതാണ്.