വെഞ്ഞാറമൂട്: പുനർനിർമ്മിച്ച പേരുമല ജുമാ മസ്ജിദിന്റെ ഉദ്ഘാടനം സമസ്ത കേരളാ ജംഇയത്തുൾ ഉലമാ സംസ്ഥാന പ്രസിഡന്റ് അസയിദ് മുഹമ്മദ് ജിഫ്‌രി കോയാ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ജമാഅത്ത് പ്രസിഡന്റ് അഡ്വ. തേമ്പാക്കാല ബഷീർ അദ്ധ്യക്ഷനായിരുന്നു. സമസ്ത ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്‌ബോധന പ്രസംഗം നടത്തി. ഡി.കെ. മുരളി എം.എൽ.എ, മുൻ എം.പി തലേക്കുന്നിൽ ബഷീർ, റിട്ട. ഡി.ജി.പി ഡോ. പി.ജെ. അലക്‌സാണ്ടർ ജേക്കബ്, ജമാഅത്ത് സെക്രട്ടറി ഇ.എ. അസീസ്, പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ, പേരുമല ജമാഅത്ത് ഇമാം അഷ്‌റഫ് മൗലവി, ബഷീർ ഫൈസി, ആനക്കുഴി റഷീദ്, നെടുങ്കാട് ബഷീർ എന്നിവർ സംസാരിച്ചു. മസ്ജിദിന്റെ രൂപ കല്പന നിർവഹിച്ച ആർക്കിടെക്ട് ഷിബുസാലി, കോൺട്രാക്ടർ എ.എ. ഹക്കിം എന്നിവരെ ചടങ്ങിൽ ആദരിച്ചു.