satwik-sairaj-chirag-shet
satwik

ഫുഷൗ : ഇന്ത്യയുടെ സാത്വിക് സായ്‌രാജ് സാൻകി റെഡ് ചിരാഗ് ഷെട്ടി സഖ്യം ചൈന ഒാപ്പൺ ബാഡ്മിന്റണിന്റെ പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിലെത്തി. പ്രീക്വാർട്ടറിൽ ജപ്പാന്റെ ഹിരോയുകി എൻഡോ-യുത വതാൻസെ സഖ്യത്തെ 21-18, 21-23, 21-11 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ലി യുൻഹറുയി ലിയ്യചെൻ സഖ്യത്തെയാണ് സാത്വിക്കും ചിരാഗും നേരിടേണ്ടത്. അതേസമയം പുരുഷ സിംഗിൾസിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി. കാശ്യപ്പ് രണ്ടാം റൗണ്ടിൽ പുറത്തായി. വിക്ടർ അക്‌സലനാണ് 21-13, 21-19ന് കാശ്യപിനെ പുറത്താക്കിയത്. സായ് പ്രണീതും പ്രീക്വാർട്ടറിൽ തോറ്റുമടങ്ങി. വനിതാസിംഗിൾസിൽ സൈന നെഹ്‌വാളും പി.വി. സിന്ധുവും ആദ്യറൗണ്ടിൽത്തന്നെ പുറത്തായിരുന്നു.

ഒളിപരത്താൻ മേരികോമിന് OLY

ന്യൂഡൽഹി : 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡലും ആറ് ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണ മെഡലും നേടിയിരുന്ന ഇന്ത്യൻ വനിതാ ബോക്സിംഗ് ഇതിഹാസം എം.സി. മേരികോമിന് പേരിനൊപ്പം ചേർക്കാൻ OLYഎന്ന ഒളിമ്പിക് സൂചകം നൽകി വേൾഡ് ഒളിമ്പ്യൻസ് അസോസിയേഷന്റെ ആദരം. ഒളിമ്പിക് മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിന് നൽകിയ സംഭാവനകൾ മുൻനിറുത്തിയാണ് ആദരം.